മോദി ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ എച്ച്1ബി വിസ വിഷയം ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ട നരേന്ദ്ര മോദി ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ഏറെ തൊഴില്‍ സാധ്യത തുറക്കുന്ന എച്ച്1ബി വിസ അനുവദിക്കുന്നതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മോദി ഇക്കാര്യത്തില്‍ അനുകൂല തീരുമാനത്തിന് ശ്രമിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍, വിഷയത്തില്‍ പ്രധാനമന്ത്രി നിശ്ശബ്ദത പാലിക്കുകയാണുണ്ടായതെന്ന് രാഹുലിന്റെ ഓഫിസ് ട്വിറ്റര്‍ സന്ദേശത്തില്‍ കുറ്റപ്പെടുത്തി.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സയ്യിദ് സ്വലാഹുദ്ദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച വേളയില്‍ യു.എസ് അധികൃതര്‍ കശ്മീരിന് നല്‍കിയ തെറ്റായ വിശേഷണത്തോട് വിദേശ മന്ത്രാലയം പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. 'ഇന്ത്യന്‍ അധീനതയിലുള്ള ജമ്മു ആന്‍ഡ് കശ്മീര്‍' എന്നായിരുന്നു ആ വിശേഷണമെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കുറിപ്പിലുണ്ട്.
https://www.facebook.com/Malayalivartha























