രാജ്യത്തെ നാല് വിഭാഗക്കാരെ ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി

രാജ്യത്ത് നാല് വിഭാഗക്കാരെ ആധാറും പാനും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതായി പ്രത്യക്ഷ നികുതികള്‍ക്കായുള്ള കേന്ദ്ര ബോര്‍ഡ് (സി.ബി.ഡി.ടി) അറിയിച്ചു.
1. ആസാം, മേഘാലയ, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍
2. ആദായനികുതി നിയമപ്രകാരം എന്‍.ആര്‍.ഐ ആയ ആള്‍
3. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 80 വയസ് തികഞ്ഞവര്‍
4. ഇന്ത്യന്‍ പൗരനല്ലാത്തയാള്‍
എന്നീ നാല് വിഭാഗക്കാരെയാണ് ആധാര്‍ പാന്‍ എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് മാത്രമാണ് സുപ്രീംകോടതി ഇളവ് നല്‍കിയിട്ടുള്ളതെന്നും ആധാറും പാനും ഉള്ളവര്‍ നികുതി നല്‍കുന്നില്ലെങ്കിലും അവ ബന്ധിപ്പിക്കണം എന്നും സി.ബി.ഡി.ടി വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
ഒരാള്‍ ഒന്നിലധികം പാന്‍ എടുക്കുന്ന സാഹചര്യം നിലവില്‍ വന്നപ്പോഴാണ് ആധാര്‍ ബന്ധനം കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ഇതിനകം 2.07 കോടി പേര്‍ പാന്‍ആധാര്‍ ബന്ധനം നടത്തിക്കഴിഞ്ഞു രാജ്യത്ത് ഇതുവരെ 25 കോടിയിലേറെ പേര്‍ക്ക് പാന്‍കാര്‍ഡും 111 കോടിയിലധികം ജനങ്ങള്‍ക്ക് ആധാറും നല്‍കികഴിഞ്ഞു.
https://www.facebook.com/Malayalivartha























