പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം

ജമ്മുകശ്മീരിലെ അതിര്‍ത്തി പ്രദേശമായ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാകിസ്താന്‍ പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം അതിര്‍ത്തി പ്രദേശത്ത് പാകിസ്താന്‍ നടത്തിയ ബോംബാക്രമണത്തില്‍ സൈനികനും ഭാര്യയും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണ രേഖയിലെ ഈ സൈനിക നടപടി.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നടത്തിയത്. ആക്രമണത്തില്‍ രണ്ട് പാക് സൈനികരും അഞ്ച് നാട്ടുകാരും കൊല്ലപ്പെട്ടതായി പൂഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് പാണ്ഡെ രാജീവ് ഓംപ്രകാശ് മാധ്യമങ്ങളെ അറിയിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയായ ഛക്കാ ദാ ബാഗ്, ഖാരി കര്‍മാരാ എന്നീ മേഖലയില്‍ വിന്യസിച്ചിരുന്ന '24 ഫ്രണ്ടിയര്‍ ഫോഴ്‌സ്' യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















