ബോട്ടിലെ പിറന്നാള്‍ ആഘോഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം എട്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി എട്ട് പേര്‍ മരിച്ചു. നാഗ്പൂരിനു സമീപം വേണ നദിയിലാണ് സംഭവം. മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് ബോട്ട് ജീവനക്കാരെയും ഒരു വിദ്യാര്‍ത്ഥിയെയും രക്ഷിക്കാന്‍ കഴിഞ്ഞു. കാണാതായ അഞ്ചു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
സംഘത്തിലെ ഒരാളുടെ ജന്മദിനം ആഘോഷിക്കാണ് യുവാക്കള്‍ ബോട്ട് യാത്ര നടത്തിയത്. ആഘോഷ നിമിഷങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വൈകാതെ സംഘം അപകടത്തില്‍പെടുകയായിരുന്നു. 20നും 25നും മധ്യേ പ്രായമുള്ളവരാണ് അപകടത്തില്‍പെട്ടവരെല്ലാം വീഡിയോയും സെല്‍ഫികളും എടുക്കുന്ന തിരക്കിനിടെ ഇവര്‍ കയറിയ ചെറിയ വള്ളം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് കരുതുന്നു. ദേശീയ ദുരന്ത നിവാരണ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
https://www.facebook.com/Malayalivartha






















