ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകാശ്മീരിലെ ബഡ്ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്നാണ് വിവരം. ഭീകരരുടെ പക്കല്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസം കാഷ്മീരിലെ അമര്‍നാഥില്‍ ഉണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















