നിരവധി പീഡനക്കേസുകളില്‍ പ്രതിയായ ഓം സ്വാമിയെ സ്ത്രീകള്‍ നടുറോഡില്‍ ഓടിച്ചിട്ടടിച്ചു

നിരവധി പീഡന കേസ്സുകളില്‍ പ്രതിയായ ഓം സ്വാമിയെ സ്ത്രീകള്‍ നടുറോടില്‍ ഓടിച്ചിട്ട് മര്‍ദ്ധിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥിയും പീഡനക്കേസ് പ്രതിയുമായ ഓം സ്വാമി കേസുകളുടെയും വിവാദങ്ങളുടെയും ഉറ്റ തോഴനാണ്. ഡല്‍ഹിയില്‍ ജന്ദര്‍ മന്ദറില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അദ്ദേഹത്തെ സ്ത്രീകള്‍ കൈകാര്യം ചെയ്തത്. ഭീകരാക്രമണ കേസില്‍ കൊല്ലപ്പെട്ട തീര്‍ത്ഥാടകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സ്വാമിയെ സ്ത്രീകള്‍ ഓടിച്ചിട്ടടിച്ചത്. സ്ത്രീകള്‍ പ്രകോപിതരായതിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സ്വാമിയേയും സഹായിയേയും സ്ത്രീകള്‍ പിന്തുടര്‍ന്ന് പിടികൂടി.
ഇതിനു മുന്‍പും മറ്റൊരു പരിപാടിയില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. നാഥൂറാം ഗോഡ്‌സേയുടെ ജന്മദിന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സ്വാമിയെ സംഘാടകര്‍ തന്നെയാണ് തല്ലിയത്. വിവാദ സ്വാമിയെ ക്ഷണിച്ചതില്‍ ചില സംഘാടകര്‍ക്കുണ്ടായ എതിര്‍പ്പായിരുന്നു കാരണം. ഇവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ കയ്യേറ്റം നടത്തി. അടികിട്ടിയ സ്വാമിയുടെ വെപ്പു മുടിയും ഊരിപ്പോയി. പിന്നീട് ഇതുമായി ഓടി കാറില്‍ കയറുകയായിരുന്നു.
സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു. സ്ത്രീകളെ കടന്നു പിടിക്കുക, വസ്ത്രം വലിച്ചു കീറുക തുടങ്ങിയവയിലും നിരവധി തവണ പിടിക്കപ്പെട്ടു.
https://www.facebook.com/Malayalivartha






















