എസ്.ബി.ഐയുടെ സര്‍വീസ് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ ബാങ്കിങ് നിരക്കുകള്‍ കുത്തനെ കുറിച്ചു. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണമിടപാട് നടത്തുന്നതിനുള്ള നിരക്കുകള്‍ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്.
ഇത് ആദ്യമായാണ് എസ്.ബി.ഐ നിരക്കുകള്‍ ഇത്രയും കുറയ്ക്കുന്നത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം കൈമാറുന്നതിനുള്ള നിരക്കുകള്‍ കുറയും. പുതുക്കിയ നിരക്കുകള്‍ ജൂലൈ 15 മുതല്‍ നിലവില്‍ വരും. നേരത്തെ ചില സര്‍വീസുകള്‍ക്ക് എസ്ബിഐ അധിക തുക ഈടാക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശനിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ബുധനാഴ്ച എസ്ബിഐ ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















