കിടക്ക പങ്കിടാന്‍ സിനിമയിലെ സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുവനടന്‍

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചില നടിമാര്‍ വെളിപ്പെടുത്തിയത് ഇതിനുമുന്‍പ് വലിയ വിവാദമായിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളായ പാര്‍വതി, റായ് ലക്ഷ്മി തുടങ്ങിയവര്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. എന്നാല്‍ മലയാളത്തില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന ഇന്നസെന്റിന്റെ പ്രസ്താവനയും പിന്നീട് വിവാദമായി. അതേസമയം നടിമാര്‍ മാത്രമല്ല, നടന്‍മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകാറുണ്ടെന്ന് വെളിപ്പെടുത്തല്‍. പ്രമുഖ ബോളിവുഡ് നടനായ ആശിഷ് ബിഷ്ട് ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

അവസരത്തിനായി പലര്‍ക്കും കിടന്നു കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ആശിഷ് വെളിപ്പെടുത്തി. കാസ്റ്റിംഗ് കൗച്ച് ഒരുപാട് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. കിടക്ക പങ്കിടുന്നതിനെക്കുറിച്ച് ചില നിര്‍മ്മാതാക്കാര്‍ എന്നെ നേരിട്ട് വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാന്‍ മുംബൈയില്‍ എത്തിയപ്പോള്‍ മുതല്‍ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്ആഷിഷ് പറഞ്ഞു. സിനിമയില്‍ അവസരം ലഭിക്കാന്‍ ചില സ്ത്രീകള്‍ക്കും കിടന്നു കൊടുക്കേണ്ടി വന്നിട്ടുണ്ട്. പരസ്യത്തില്‍ അവസരം തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒരു ഡിസൈനറും തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നും ആഷിഷ് വെളിപ്പെടുത്തി. ആഷിഷിന്റെ അരങ്ങേറ്റ ചിത്രം ഷാബ് വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. പുതുമുഖമെന്ന നിലയില്‍ തന്നെ ചൂഷണം ചെയ്തവരുടെ പേര് പുറത്ത് പറയാന്‍ ഭയമുണ്ടെന്ന് ആഷിഷ് പറഞ്ഞു.

https://www.facebook.com/Malayalivartha






















