ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാഷ്മീരിലെ ത്രാലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വെടിവച്ചു കൊന്നു. ശനിയാഴ്ച പുലര്‍ച്ചെ ത്രാലിലെ സറ്റോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.
സുരക്ഷാസേനയുടെ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തേ തുടര്‍ന്ന് സുരക്ഷാസേന സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















