തമിഴ്‌നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. തിരുപ്പൂരില്‍ നിന്ന് കുംഭകോണത്തേക്ക് പോവുകയായിരുന്ന ബസും സ്റ്റീല്‍ കയറ്റി വരികയായിരുന്ന ട്രക്കും വല്ലം ടൗണിലെ ഓവര്‍ ബ്രിഡ്ജില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ബസിലെ എട്ട് യാത്രക്കാരും ഇരുവാഹനങ്ങളുടെയും െ്രെഡവര്‍മാരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















