പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നില്‍?

പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് കാരണം പ്രണയം നിരസിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി യുവാവിനേടെപ്പം ഇറങ്ങി വരാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയും പ്രതിയുമായി പ്രണയത്തിലായിരുന്നു വെന്നും പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് സജിത് ലാല്‍ ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പെണ്‍കുട്ടി നിരസിച്ചിരുന്നു.
സംഭവത്തില്‍ കടമ്മനിട്ട സ്വദേശി സജിലിനെ പോലീസ് പിടികൂടി. കടമ്മനിട്ടയിലെ വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍നിന്നാണ് ആറന്മുള പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ ശരീരത്തും 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.
തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം പെട്രോളുമായി വന്ന ഇയാള്‍ വീട്ടില്‍ കയറി കുട്ടിയുടെ തലയില്‍ ഒഴിക്കുകയും തീ കൊളുത്തിയെതും. കൃത്യം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha






















