സെനഗലില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ മരിച്ചു

സെനഗലില്‍ ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സ്‌റ്റേഡിയത്തിലെ ഭിത്തി തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ ഡകാറിലെ ഡെംബ ദിയോറില്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലീഗ് കപ്പ് ഫൈനലിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.യൂണിയന്‍ സ്‌പോര്‍ട്ടീവ് ക്വാകമിനെ 21ന് പരാജയപ്പെടുത്തി സ്‌റ്റേഡ് ഡെ മബോര്‍ കിരീടം നേടിയതോടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതോടെ പരിഭ്രാന്തിയിലായ ആരാധകര്‍ ചിതറിയോടുന്നതിനിടെ ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു.
https://www.facebook.com/Malayalivartha






















