ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലൂടെ കാര്‍ പാഞ്ഞു കയറി മൂന്നു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

റോഡ് സൈഡില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലൂടെ കാര്‍ പാഞ്ഞു കയറി മൂന്നു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ അമ്‌റോഹ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.
അമിതമായ വേഗത്തില്‍ കടന്നുവന്ന കാര്‍ റോഡ് സൈഡില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളുടെ മുകളിലൂടെ കാര്‍ പാഞ്ഞു കയറുകയായിരുന്നു. സംഭവത്തില്‍ െ്രെഡവറെ കസ്റ്റഡിയിലെടുത്തു. എന്‍ച്ച്24 ദേശീയപാതയിലാണ് അപകടം ഉണ്ടായത്.
മുറദബാദില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് പോകുകയായിരുന്ന കാറാണ് ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലൂടെ പാഞ്ഞു കയറിയത്. അപകടത്തെ തുടര്‍ന്ന് ആളുകള്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















