ഉത്തരാഖണ്ഡില്‍ മലയിടുക്കിലേക്ക് കാര്‍ മറിഞ്ഞ് നാലു പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ മലയിടുക്കിലേക്ക് കാര്‍ മറിഞ്ഞ് നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ പിതോറാഗണ്ഡിലുള്ള ബെട്ടൂലിധറിലാണ് സംഭവം. ഉത്തരാഖണ്ഡിലെ രാല്‍ ഗ്രാമത്തില്‍ നിന്ന് മുന്‍സിയറിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
https://www.facebook.com/Malayalivartha






















