യുവാക്കളെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ച് പണം തട്ടും: സീരിയല്‍ നടി അറസ്റ്റില്‍

അടുപ്പം സ്ഥാപിക്കുന്ന യുവാക്കളെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു പണം തട്ടുന്ന സംഘത്തിന്റെ നേതാവായ സീരിയല്‍ നടി അടക്കം നാലു സ്ത്രീകള്‍ പിടിയില്‍. പൂനെ സ്വദേശിനിയും സീരിയല്‍ നടിയുമായ പൂജ ജാദവുള്‍പ്പെടെ നാലു സ്ത്രീകളാണ് പിടിയിലായത്.
മുപ്പതുകാരനാണ് ഒടുവില്‍ തട്ടിപ്പിനിരയായത്. ഫോണിലൂടെയാണ് ഇരയെ കണ്ടെത്തുന്നത്. പഞ്ചാരവര്‍ത്തമാനത്തിലൂടെ ആദ്യം ഇരയെ വശത്താക്കും. പിന്നെയാണ് ശാരീരികബന്ധത്തിന് ക്ഷണിക്കുന്നത്. കൂട്ടത്തില്‍ സുന്ദരിയായ സീരിയല്‍താരമുണ്ടെന്നും റേറ്റ് കൂടുതലാണെങ്കിലും 2000രൂപ തന്നാല്‍ അഡ്ജസ്റ്റ് ചെയ്യാമെന്നും പറയും. ഇര ഇതില്‍ വീഴും. പറയുന്ന സ്ഥലത്ത് പണവുമായി എത്താനായിരിക്കും പിന്നെ ആവശ്യപ്പെടുക.എല്ലാം റെഡിയായിയെന്ന് പറഞ്ഞ് ് വിശ്വസിപ്പിച്ച് പരാതിക്കാരനായ യുവാവിനെ ഒരു ലോഡ്ജിലേക്കാണ് സംഘം കൊണ്ടുപോയത്.
അവിടെയെത്തിയതോടെ സംഘത്തിലൊരാള്‍ പൂജയെ പരിചയപ്പെടുത്തി. വാക്കുകൊണ്ടും നോട്ടംകൊണ്ടും നടി ഇരയെ പരമാവധി സുഖിപ്പിച്ചു. അല്പം കഴിയുന്നതോടെ ഭീഷണിയായി. 5 ലക്ഷം രൂപ തന്നില്ലെങ്കില്‍ ബലാത്സംഗക്കേസ് കൊടുക്കും എന്നായിരുന്നു യുവാവിനെ ഭീഷണിപ്പെടുത്തിയത്. തന്റെ പക്കല്‍ ഇത്രയും പണമില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ വിവാഹം ചെയ്യണം എന്നായി നടിയുടെ ആവശ്യം. വേറെ വഴിയില്ലാത്തതിനാല്‍ വിവാഹത്തിന് സമ്മതിച്ചു. ഇതിനിടെ യുവാവിന്റെ പക്കല്‍ നിന്ന് കൂടുതല്‍ പണം പിടുങ്ങാന്‍ പരമാവധി നോക്കിയെങ്കിലും വിജയിച്ചില്ല. പണംകിട്ടില്ല എന്ന് വ്യക്തമായതോടെ യുവാവിനെ സംഘം ആക്രമിച്ച് 6000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
പിന്നീടാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. പക്ഷേ, പരാതിയില്‍ സംശയം തോന്നിയ പൊലീസ് കേസടുത്തില്ല. തുടര്‍ന്നുനടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha






















