രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; പോളിങ് ബൂത്തുകള്‍ സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും , വോട്ടെണ്ണല്‍ 20ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലുമാണ് പോളിങ് ബൂത്തുകള്‍. വോട്ടെണ്ണല്‍ 20ന്. സംസ്ഥാന നിയമസഭകളിലെ ബാലറ്റു പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ച ശേഷമാണു വോട്ടെണ്ണുക. എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാകുമാറിനേക്കാള്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.
എന്‍ഡിഎ കക്ഷികള്‍ക്കു പുറമെ ജെഡിയു, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, എഐഡിഎംകെ കക്ഷികളും കോവിന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍നിന്ന് അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കോവിന്ദിന് ഒരാളുടെ വോട്ടേ കിട്ടൂ ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേത്.
https://www.facebook.com/Malayalivartha






















