കുട്ടികളുടെ ക്രൂരത... സഹപാഠികളുടെ മര്‍ദനമേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

സഹപാഠികള്‍ കാണിച്ച ക്രൂരതയില്‍ പൊലിഞ്ഞത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജീവന്‍. രോഹിണിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിശാല്‍ (11) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിശാലിനെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസില്‍ വെച്ച് സുഹൃത്തുക്കള്‍ മര്‍ദിച്ചിരുന്നതായി വിശാല്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് അബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാലിനെ പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വൈകിയാണ് മരണം സംഭവിച്ചത്. മാതാപിതാക്കളുടെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി.
https://www.facebook.com/Malayalivartha






















