സ്ത്രീകള്‍ക്ക് പുറമേ പുരുഷന്മാര്‍ക്കും മൂന്നു മാസം പ്രസവാവധി

സ്ത്രീകള്‍ക്ക് പുറമേ പുരുഷന്മാര്‍ക്കും മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധിയാണ് മുംബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സ് നല്‍കിയിരിക്കുന്നത്. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചാണ് അവധി.
വിദേശത്ത് പല കമ്പനികളും ഇത്തരത്തില്‍ പുരുഷന്മാര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയും ദിവസം ശമ്പളത്തോടു കൂടി അവധി. പുരുഷന്മാര്‍ക്ക് പ്രസവാനുബന്ധ അവധി ഈ വര്‍ഷം മൈക്രോസോഫ്റ്റ് ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. കമ്മിന്‍സ് ഇന്ത്യയും ഒരു മാസം അവധി അനുവദിച്ചിരുന്നു. തുടര്‍ന്നാണ് പല കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ട്.
ജീവനക്കാരുടെ ശമ്പളം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അച്ഛനാകുക എന്നത് വലിയ കാര്യം. ശമ്പളത്തോടു കൂടി അവര്‍ക്കും അവധി നല്‍കുന്നത് നല്ല തീരുമാനമാണെന്ന് സെയില്‍സ് ഫോഴ്‌സ് എംപ്ലോയി സക്‌സസ് ഇന്ത്യ ഡയറക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















