വെങ്കയ്യാ നായിഡു കേന്ദ്ര മന്ത്രിസഭാ അംഗ്വതം രാജിവെച്ചു

എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട് വെങ്കയ്യാ നായിഡു കേന്ദ്ര മന്ത്രി പദവിരാജിവച്ചു. നഗര വികസന മന്ത്രാലയം, പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയാണ് വെങ്കയ്യ വഹിച്ചുവന്നത്. ബി.ജെ.പിയുടെ സംസ്ഥാന കേന്ദ്ര തലങ്ങളിള്‍ മുതിര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള നായിഡു 1998 ലും 2004 ലും 2010ലും കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.
ഇന്നലെ വൈകിട്ട് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തത്. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ പാര്‍ട്ടിക്ക് വേരോട്ടം കുറവുള്ളതും, എന്നാല്‍ സമീപഭാവിയില്‍ തന്നെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് നേതൃത്വം പ്രതീക്ഷയര്‍പ്പിക്കുന്നതുമായ മേഖലകളില്‍ ഒന്നില്‍ നിന്നാവണം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്നത് ബി.ജെപി നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരമാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള വെങ്കയ്യ നായിഡുവിന് നറുക്ക് വീണത്.
https://www.facebook.com/Malayalivartha






















