സഞ്ജയ് ദത്തിനെ നേരത്തെ മോചിപ്പിച്ചത് ചട്ടങ്ങള്‍പ്രകാരമെന്ന് മഹാരാഷ്ട്ര

1993ലെ മുംബയ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ നേരത്തെ മോചിപ്പിച്ചത് ചട്ടങ്ങള്‍ അനുസരിച്ചാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജയിലില്‍ കഴിഞ്ഞപ്പോള്‍ ദത്തിന് പ്രത്യേക സൗകര്യങ്ങളോ പരിഗണനയോ നല്‍കിയിരുന്നില്ലെന്നും സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് തോക്ക് കൈവശം വച്ചതിന് സഞ്ജയ് ദത്തിന് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച ലഭിച്ചിരുന്നു. 2016 ഫെബ്രുവരിയില്‍ ശിക്ഷാ കാലാവധി തീരുന്നതിന് എട്ടു മാസം മുന്‌പേ ദത്തിനെ മോചിപ്പിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത പൂനെ സ്വദേശിയായ പ്രദീപ് ഭലേക്കര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സിനിമാ താരമായതിനാലല്ല ദത്തിന് ഇളവ് നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജയില്‍ പുള്ളികള്‍ക്കുള്ള നിയമപരമായ ഇളവ് മാത്രമാണ് ദത്തിനും അനുവദിച്ചിട്ടുള്ളത്. ജയിലിലെ നല്ല പെരുമാറ്റത്തിന് പ്രതിമാസം മൂന്ന് ദിവസം വച്ച് ഇളവ് അനുവദിക്കാന്‍ ചട്ടമുണ്ട്. ഇത് പ്രകാരം ദത്തിന് 256 ദിവസം ഇളവ് അനുവദിക്കാം. അത് പ്രകാരമാണ് മോചിപ്പിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















