മധ്യപ്രദേശില്‍ ഇനി മുതല്‍ രോഗം ഗണിച്ചുപറയും;രോഗികളെ നോക്കാന്‍ ജ്യോതിഷികളെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

ആരോഗ്യരംഗത്ത് പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ .സര്‍ക്കാര്‍ സ്ഥാപിക്കുന്ന പുതിയ ആരോഗ്യകേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കാന്‍ ജ്യോതിഷികളെത്തും .
സര്‍ക്കാര്‍ സംരംഭമായ മഹര്‍ഷി പതഞ്ജലി സംസ്‌കൃത സന്‍സ്ഥാനിലാണ് ജ്യോതിഷികള്‍ രോഗികളെ പരിശോധിക്കാന്‍ ഒരുങ്ങുന്നത്. ആഴ്ചയില്‍ രണ്ടുദിവസം ജ്യോതിഷികള്‍ രോഗികളെ പരിശോധിക്കും.
അലോപ്പതി ഡോക്ടര്‍മാര്‍ക്കൊപ്പമാണ് ജ്യോതിഷികളും ഒപിയില്‍ രോഗികളെ നോക്കാന്‍പോകുന്നത്.രോഗികളുടെ ഗ്രഹനില അടിസ്ഥാനമാക്കിയാണ് ജ്യോതിഷികള്‍ അസുഖത്തിന് പരിഹാരക്രിയ നിര്‍ദ്ദേശിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത് .
അസുഖം മാറാന്‍ നല്‍കേണ്ട വഴിപാടുകളെക്കുറിച്ചും ജ്യോതിഷികള്‍ വിവരം നല്‍കും. ജ്യോതിഷം, വാസ്തു, പുരോഹിത്യ എന്നീ കോഴ്‌സുകള്‍ പഠിച്ചവരില്‍നിന്നാണ് മഹര്‍ഷി പതഞ്ജലി സംസ്‌കൃത സന്‍സ്ഥാനില്‍ പരിശോധിക്കാനുള്ള ജ്യോതിഷി ഡോക്ടര്‍മാരെ നിയോഗിക്കുകയെന്നും അറിയുന്നു .
https://www.facebook.com/Malayalivartha






















