മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണയൊഴിച്ചു

മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച സ്ത്രീ പൊലീസിന്റെ പിടിയിലായി. പൂനെയ്ക്കടുത്ത് വനോരിയിലാണ് സംഭവം.
സ്ത്രീക്കെതിരെ ഐപിസി സെക്ഷന്‍ 324 വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. 38-കാരിയായ ജയ അര്‍ജുനാണ് മദ്യപിച്ച് ഭര്‍ത്താവ് ഭരത് അര്‍ജുന്റാമിനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം അരങ്ങേറിയത്.
26-കാരനായ ഭരതിന്റെ മുഖത്തേക്ക് പ്രകോപനമില്ലാതെ തിളച്ച എണ്ണ എടുത്തൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭരതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ ജയയെ ലഷ്‌കര്‍ കോടതിയില്‍ ഹാജരാക്കി . ഭര്‍ത്താവായ ഭരത് മുംബൈയില്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. ജയ പൂനെയിലെ ഒരു കടയിലെ ജീവനക്കാരിയുമാണ് .
https://www.facebook.com/Malayalivartha






















