സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയത്തില്‍ സുപ്രീംകോടതി ഒന്‍പതംഗ ഭരണഘടനാബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ആധാര്‍ കാര്‍ഡ് പൗരന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്ന് ആരോപിച്ചുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ വിശാലബെഞ്ച് പരിഗണിക്കുന്നത്.
രാവിലെ ഹര്‍ജിക്കാരുടെയും ഉച്ചയ്ക്കുശേഷം കേന്ദ്ര സര്‍ക്കാരിന്റെയും വാദം കേള്‍ക്കും. സ്വകാര്യത മൗലികാവകാശമല്ലെന്നും സുപ്രീംകോടതി രണ്ട് സുപ്രധാന വിധികളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
എന്നാല്‍, മേനക ഗാന്ധിക്കേസില്‍ മുന്‍ നിരീക്ഷണം സുപ്രീംകോടതി തന്നെ തള്ളിക്കളഞ്ഞിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്നത്തെ കോടതി നിലപാട് നിര്‍ണായകമായേക്കും.
https://www.facebook.com/Malayalivartha






















