ഉത്തര്‍പ്രദേശില്‍ 85കാരിയായവൃദ്ധയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 85 വയസുകാരിയെ വൃദ്ധയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. വൃദ്ധയുടെ മൃതദേഹം കുത്തേറ്റ മുറിവുകളോടെയാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂയെന്ന് പോലീസ് അറിയിച്ചു .
വൃദ്ധയുടെ കൊലപാതകത്തില്‍ രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരിക്കുകയാണ് . ഇതേത്തുടര്‍ന്നു മേഖലയില്‍ പോലീസ് വന്‍സുരക്ഷ ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha























