സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ ഓടിത്തുടങ്ങി

സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ ഡല്‍ഹിയില്‍ ഓടിത്തുടങ്ങി. കോച്ചുകളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളിലൂടെ ശേഖരിക്കുന്ന വൈദ്യുതി വഴി തീവണ്ടികളിലെ ബള്‍ബുകളും ഫാനുകളും അറിയിപ്പു നല്‍കുന്ന ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കും. ആറുമാസത്തിനകം ഇത്തരത്തിലുള്ള നാലു ട്രെയിനുകള്‍ കൂടി യാത്ര ആരംഭിക്കുമെന്ന് റെയില്‍വെ വക്താവ് അനില്‍ കുമാര്‍ സക്‌സെന പറഞ്ഞു.
നിലവില്‍ ഡീസല്‍ ജനറേറ്ററില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഡെമു ട്രെയിനുകളിലെ ബോഗികളില്‍ ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്നത്. സോളാര്‍ കോച്ചില്‍ ഇവ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. 4.5 കിലോവാട്ട് ശക്തിയുള്ള 16 സോളാര്‍ പാനലുകളാണ് ഒരു ബോഗിയില്‍ ഘടിപ്പിക്കുക. പകല്‍ സൗരോര്‍ജ്ജം ശേഖരിച്ചു വയ്ക്കുന്ന ബാറ്ററി ബാങ്കുകളില്‍ നിന്നുള്ള വൈദ്യുതി രാത്രികാലങ്ങളില്‍ ഉപയോഗിക്കാം. ആറു കോച്ചുകളുള്ള ഡെമു ട്രെയിനില്‍ സോളാര്‍ ബോഗികള്‍ ഉപയോഗിച്ചാല്‍ 21,000 ലിറ്റര്‍ ഡീസല്‍ ലാഭിക്കാമെന്ന് റെയില്‍വെ പറയുന്നു.
https://www.facebook.com/Malayalivartha























