നടി ബിദിഷയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

അസമീസ് ഗായികയും നടിയുമായിരുന്ന ബിദിഷ ബെസ്ബറുവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് നിഷിഥ് ഝാ അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹരിയാന ഗുരുഗ്രാമിലെ സുഷാന്ത് ലോക് മേഖലയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിലാണു ബിദിഷയെ കണ്ടെത്തിയത്.
ബിദിഷയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിഷിഥിന് എതിരായി ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. അനുരാഗ് ബസു സംവിധാനം ചെയ്ത 'ജഗ്ഗാ ജാസൂസ്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണു ബിദിഷ ശ്രദ്ധേയയായത്.
ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും പീഡിപ്പിക്കുന്നുവെന്നു ബിദിഷ മാതാപിതാക്കളോടു പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പരാതി നല്‍കിയത്. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയില്ല. 14 മാസം മുന്‍പായിരുന്നു ബിദിഷയുടെ വിവാഹം.
https://www.facebook.com/Malayalivartha























