സെല്‍ഫിയെടുത്ത്ത് പണിയായി... യുവാവ് അറസ്റ്റില്‍

മന്ത്രിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത യുവാവിന് പണികിട്ടി. ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിംഗിന്റെ കസേരയിലിരുന്ന് ചിത്രം പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് തിവാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിനൊപ്പം മന്ത്രിയെ കാണാന്‍ പോയ യുവാവ് മന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ കസേരയിലിരുന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ സെക്രട്ടറി പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























