തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കിയതില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്ത്

കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിനിടെ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. ചെരുപ്പ് കൊണ്ട് ശരീരത്തില്‍ സ്വയം അടിച്ചാണ് ഇവര്‍ പ്രതിഷേധം ശക്തിപ്പെടുത്തുന്നത്.
യാചകരേക്കാള്‍ ദയനീയമാണ് തങ്ങളുടെ അവസ്ഥയെന്ന മുദ്രാവാക്യം മുഴക്കിയാണ് നൂറോളം കര്‍ഷകര്‍ ഇവിടെ സമരം നടത്തുന്നത്. ഇതുപോലുള്ള നേതാക്കളെ ജനപ്രതിനിധികളായി ജയിപ്പിച്ചുവിട്ടതില്‍ ഖേദിക്കുന്നതായി കര്‍ഷര്‍ വ്യക്തമാക്കി. കടം എഴുതിത്തള്ളുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, എം.എല്‍.എമാരുടെ ശമ്പളം 100 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് സമരമുഖത്തുള്ള കര്‍ഷകരുടെ നേതാവായ പി. അയ്യക്കണ്ണ് ചൂണ്ടി.
https://www.facebook.com/Malayalivartha























