ബിജെപിയിലെ നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ രണ്ടാം ദിവസവും ബഹളം

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി ലഭിക്കാന്‍ കേരള ബിജെപിയിലെ നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ രണ്ടാം ദിവസവും ബഹളം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. വ്യാഴാഴ്ചയും എംപിമാര്‍ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു.
മെഡിക്കല്‍ കോളജ് അഴിമതിയും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചതോടെ സഭ തടസപ്പെട്ടു. പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി ലഭിക്കാന്‍ 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha























