കല്ലേറ് നടത്തിയ യുവാക്കള്‍ക്കെതിരെ സുരക്ഷസേന നടത്തിയ വെടിവയ്പ്പില്‍ ഒരു മരണം

കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ബീര്‍വാഹ് പ്രദേശത്ത് കല്ലേറ് നടത്തിയ യുവാക്കള്‍ക്കെതിരെ സുരക്ഷസേന നടത്തിയ വെടിവെപ്പില്‍ 18കാരന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സിനെതിരെ ഒരു സംഘം കല്ലേറു നടത്തിയതായി പൊലീസ് അറിയിച്ചു.
അക്രമികളെ തുരത്താന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് തന്‍വീര്‍ അഹ്മദ് വാനി കൊല്ലപ്പെട്ടത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























