സുനന്ദ പുഷ്‌കറുടെ ഹോട്ടല്‍മുറി തുറക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്

കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ മരിച്ചനിലയില്‍ കണ്ടെത്തിയ ലീല പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്. നാലാഴ്ചയ്ക്കകം മുറി തുറന്നുകൊടുക്കാനാണു മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പങ്കജ് ശര്‍മ ഉത്തരവിട്ടു.
ദിവസം 55,000 മുതല്‍ 61,000 വരെ വാടകയുള്ള മുറി മൂന്നു വര്‍ഷത്തിലേറെക്കാലമായി സീല്‍ ചെയ്തതുമൂലം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. 2014 ജനുവരി 17നാണു മുറി പൂട്ടി സീല്‍ ചെയ്തത്.
അതേസമയം, സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പോലീസ് ശനിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
https://www.facebook.com/Malayalivartha























