ആര് പറഞ്ഞു ഒന്നുമില്ലെന്ന്;ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണസജ്ജം:അരുണ്‍ ജെയ്റ്റിലി

ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായ വെടിക്കോപ്പുകളില്ലെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് തള്ളി പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്!ലി. രാജ്യത്തിന്റെ പരമാധികാരം പ്രതിരോധിക്കുന്നതിന് ആവശ്യമായ സന്നാഹങ്ങള്‍ ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധമുണ്ടായാല്‍ 15-20 ദിവസം മാത്രമേ ഇന്ത്യന്‍ സേനയ്ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ചപ്പോഴാണ് ജയ്റ്റ്‌ലി മറുപടി നല്‍കിയത്.
സി.എ.ജി റിപ്പോര്‍ട്ടില്‍ ഒരു പ്രത്യേക സമയത്തെ കാര്യം മാത്രമാണ് പറയുന്നതെന്ന് ജയ്റ്റ്‌ലി സഭയെ അറിയിച്ചു. ആയുധങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ലളിതമാക്കി. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതുമൂലം സേനയുടെ ഓരോ വിഭാഗത്തിനും അവരുടെ ആവശ്യാനുസരണം ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കും-ജയ്റ്റ്!ലി വ്യക്തമാക്കി.
എന്നാല്‍, ജയ്റ്റ്‌ലിയുടെ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല. നടപടിക്രമങ്ങള്‍ എന്നു മുതലാണ് ലളിതമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ചോദിച്ചു. ഏതാനും ദിവസം മുന്‍പാണ് ഇക്കാര്യം നടപ്പിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. രാജ്യത്തിന് മുഴുവന്‍ സമയ പ്രതിരോധമന്ത്രിപോലുമില്ല. മുന്‍പുണ്ടായിരുന്ന മന്ത്രിയുടെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിലവില്‍ പത്തുദിവസത്തെ യുദ്ധത്തിനുവേണ്ട ആയുധങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സേനയുടെ പക്കലുള്ളത്. അതേസമയം, വെടിത്തിരികള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ ടാങ്കുകള്‍ക്കും ആര്‍ട്ടിലറികള്‍ക്കുമുള്ള 83 ശതമാനത്തോളം വെടിക്കോപ്പുകളും ഉപയോഗിക്കാനാകില്ലെന്നും ആയിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























