സ്വകാര്യതയ്ക്കു പരിധികളുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍

സ്വകാര്യതയ്ക്കു പരിധികളുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തിലുള്ള ഹര്‍ജിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ല. ഭരണഘടന നല്‍കുന്ന അവകാശത്തിന് പരിധിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
അതേസമയം ഹര്‍ജ്ജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക, പുതുച്ചേരി, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്വകാര്യത മൗലികാവകാശമല്ലെന്നുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.
സ്വകാര്യത മൗലികാവകാശമാണ് ഇക്കാര്യത്തില്‍ സന്തുലനം കൊണ്ടുവരണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























