കര്‍ണാടക മുന്‍ മുഖ്യമന്ത്രി ധരം സിംഗ് അന്തരിച്ചു

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍. ധരം സിംഗ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 20042006 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു.
1936 ഡിസംബര്‍ 25ന് കലബര്‍ഗി ജില്ലയിലെ ജെവാര്‍ഗിയിലാണ് ധരം സിംഗ് ജനിച്ചത്. കലബര്‍ഗി മണ്ഡലത്തില്‍ നിന്നു 1978 മുതല്‍ 2008 വരെ തുടര്‍ച്ചയായ ഏഴു തവണ വിജയിച്ച് നിയമസഭാഗമായി. 2004ല്‍ കോണ്‍ഗ്രസ് ജനതാദള്‍ സെക്യുലര്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ 17ാം മുഖ്യമന്ത്രിയായിരുന്നു ധരം സിംഗ്.
2009ല്‍ ബിദാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ധരം സിംഗ് 2014 വരെ എംപിയായിരുന്നു.
https://www.facebook.com/Malayalivartha

























