നടി മുമൈദ് ഖാന്‍ മയക്കുമരുന്ന് കേസില്‍ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായി

നടി മുമൈദ് ഖാന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമ മേഖലയില്‍ നിന്നും പോലീസിന് മുന്നില്‍ ഹാജരാകുന്ന എട്ടാമത്തെ വ്യക്തിയാണ് മുമൈദ് ഖാന്‍. 12 പേര്‍ക്കാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് മുമൈദ് ഖാന് എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുന്ന മുമൈദ് ചാനലിന്റെ പ്രത്യേക അനുവാദം വാങ്ങിയ ശേഷമാണ് ചോദ്യം ചെയ്യലിന് എത്തിയത്.
https://www.facebook.com/Malayalivartha

























