മാവോയിസ്റ്റുകൾക്ക് ഇനി മുതൽ എകെ 47മറുപടിപറയും

രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്രസേനയ്ക്ക് എകെ 47 റൈഫിളുകൾ നൽകും. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഛത്തീസ്‌ഗഡിലെ തെക്കൻ ബസ്തർ മേഖലയിലേക്കു 2000 ജവാൻമാരെക്കൂടി നിയോഗിക്കുമെന്നും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) അറിയിച്ചു.
നിലവിൽ ഉപയോഗിക്കുന്ന തോക്കുകൾക്കു പകരമാണു എകെ 47 റൈഫിളുകൾ ലഭിക്കുക. ഛത്തീസ്‌ഗഡിലെ തെക്കേഅറ്റം ബസ്തർ വനമേഖലയാണു മാവോയിസ്റ്റ് ശക്തികേന്ദ്രം. സുക്മ, ദണ്ഡേവാഡ ജില്ലകൾ ഉൾപ്പെടുന്ന ഈ പ്രദേശം ആന്ധ്ര, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്നു.
കഴിഞ്ഞവർഷം ഏറ്റവും ഭീകരാക്രമണം നേരിട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതെന്ന്, മാവോയിസ്റ്റ് ആക്രമണങ്ങളുടെ കണക്കുകൾ അടിസ്ഥാനമാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈയിടെ വ്യക്തമാക്കി. പാക്കിസ്ഥാൻ നാലാം സ്ഥാനത്തേക്കു മാറി. ഇറാഖും അഫ്‌ഗാനിസ്ഥാനുമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യയിൽ 927 ഭീകരാക്രമണങ്ങളാണു 2016ൽ ഉണ്ടായത്. പാക്കിസ്ഥാനിൽ 734. കഴിഞ്ഞവർഷം ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളിൽ പകുതിയിലേറെ നാലു സംസ്ഥാനങ്ങളിലാണ്.
https://www.facebook.com/Malayalivartha


























