എന്‍.ഡി.ടി.വിയെ വരിഞ്ഞ് കെട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലുകളില്‍ ഒന്നായ എന്‍.ഡി.ടി.വിയെ പൂട്ടിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഏജന്‍സികള്‍ എന്‍.ഡി.ടി.വിയ്‌ക്കെതിരെ നീക്കം ശക്തമാക്കി. ആദായ നികുതി വകുപ്പ്,സി.ബി.ഐ,എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവടങ്ങളില്‍ നിന്നാണ് ചാനല്‍ നടപടി നേരിടുന്നത്.
ചാനല്‍ 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. അമേരിക്കയില്‍ നിന്നും ചാനലില്‍ നിക്ഷേപിക്കപ്പെട്ട 150 ദശലക്ഷം ഡോളറിന്റെ ഇടപടിന്മേലാണ് നടപടി.
സാവകാശം പോലും നല്‍കാതെ 429 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് അറിയിച്ച് കൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ചാനലിന് ഞെട്ടലുണ്ടാക്കി. വാര്‍ത്താ സ്ഥാപനത്തിനെതിരെ ഗൂഢനീക്കമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത് എന്ന് അധികൃതര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























