ഞാന്‍ കുടിയ്ക്കും,വലിയ്ക്കും..പക്ഷെ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് പറയരുത്-മുമൈദ് ഖാന്

മദ്യപാനവും പുകവലിയും ശീലമാണെങ്കിലും മയക്കുമരുന്ന് താന്‍ ഉപയോഗിക്കാറില്ലെന്ന് നടി മുമൈദ് ഖാന്‍. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ നടി ഇന്നലെ ഹാജരായിരുന്നു.
മദ്യപാനവും പുകവലിയും ഉണ്ടെങ്കിലും താന്‍ മയക്കുമരുന്നു ഉപയോഗിക്കാറില്ലെന്ന് മുമൈദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്കായി തന്റെ രക്തം.നഖം.മുടി എന്നിവ നല്‍കാന്‍ തയ്യാറാണെന്നും മുമൈദ് പ്രതികരിച്ചു.
ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലായിരിക്കുമ്പോഴാണ് മുമൈദ് ഖാന് അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിക്കുന്നത്. തുടര്‍ന്ന് അവിടെ നിന്നും നടി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകുകയായിരുന്നു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തെലുഗ് സിനിമ ലോകത്തെ എട്ടാമത്തെ വ്യക്തിയാണ് മുമൈദ് ഖാന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് നടി ചാര്‍മി കൗറിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























