ബിഹാറില്‍ നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി; ജെഡിയു-എന്‍ഡിഎ സഖ്യത്തെ 131 എംഎല്‍എമാര്‍ പിന്തുണച്ചു

ചേരിമാറി എന്‍ഡിഎയ്‌ക്കൊപ്പം പോയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ജെഡിയു-എന്‍ഡിഎ സഖ്യത്തെ 131 എംഎല്‍എമാര്‍ പിന്തുണച്ചു. 108 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു 122 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ആര്‍ജെഡിക്ക് 80, കോണ്‍ഗ്രസിന് 27 എന്നിങ്ങനെയാണ് പ്രതിപക്ഷ കക്ഷിനില. ഇതുകൂടാതെ സിപിഐ (എംഎല്‍)-3, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണു ബാക്കിയുള്ളത്.
ബിഹാര്‍ നിയമസഭയെ ഇളക്കിമറിച്ച ബഹളമയമായ അന്തരീക്ഷത്തിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതു മുതല്‍ നിയമസഭ ബഹളത്തില്‍ മുങ്ങി. രഹസ്യവോട്ടെടുപ്പ് വേണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെട്ടു. ബിജെപിക്കൊപ്പം നില്‍ക്കാനുള്ള നിതീഷിന്റെ തീരുമാനത്തില്‍ ജെ!ഡിയുവിനുള്ളില്‍നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും അതു വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല.
https://www.facebook.com/Malayalivartha

























