വിമാനത്തില്‍ പക്ഷിയിടിച്ചു;വന്‍ ദുരന്തം പൈലറ്റ് ഒഴിവാക്കി

മുംബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പക്ഷിയിടിച്ചു. ജോധ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ഒരുങ്ങുന്നതിനിടെ പക്ഷിയിടിച്ചത്. എന്നാല്‍ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമൊഴിവായി.
വിമാനം അപകടമൊന്നും കൂടാതെ നിലത്തിറക്കി. വിമാനത്തിലെ 150 യാത്രക്കാരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























