രാജീവ് ഗാന്ധി വധകേസ് പ്രതി മകളുടെ വിവാഹത്തിന് പരോള്‍ അനുവദിക്കണമെന്ന് നളിനി

രാജീവ് ഗാന്ധി വധകേസില്‍ ജീവപര്യന്തം ശിക്ഷയില്‍ ജയിലില്‍ കഴിയുന്ന നളിനി പരോള്‍ അനുദിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ലണ്ടനില്‍ കഴിയുന്ന മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് നളിനി പരോളിന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ലണ്ടനില്‍ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് നളിനിയുടെ മകള്‍ കഴിയുന്നത്.
കഴിഞ്ഞ 26 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് നളിനി. ഇതിനിടയില്‍ ഒരിക്കല്‍ പോലും പുറത്തിറങ്ങിയിട്ടില്ല. അതിനാല്‍ തന്നെ തനിക്ക് ആറ് മാസം പരോള്‍ അനുവദിക്കണമെന്നാണ് നളിനിയുടെ അപേക്ഷ. നളിനിയുടെ ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ജയില്‍ ഐജി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവര്‍ക്ക് അപേക്ഷ നല്‍കിയിട്ടും മാസങ്ങളായി തീരുമാനമൊന്നും ആകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നളിനി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























