വൈറസ് ബാധ; ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

വൈറസ് ബാധയെ തുടര്‍ന്ന് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നാണ് കമ്പനിയുടെ നിര്‍ദേശം.
ഉപഭോക്താക്കളുടെ ബ്രോഡ്ബാന്‍ഡ് മോഡത്തിലാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് ബിഎസ്എന്‍എല്‍ നല്‍കുന്ന വിശദീകരണം. ബ്രോഡ്ബാന്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പാസ്‌വേര്‍ഡായ അഡ്മിന്‍ എന്നത് മാറ്റാത്തവര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പാസ്‌വേര്‍ഡുകള്‍ മാറ്റിയതിന് ശേഷം ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്താവ പറഞ്ഞു.
https://www.facebook.com/Malayalivartha

























