വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 83 പ്രകാരം സക്കീര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചതായി എന്‍ഐഎ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്കു സഹായം നല്‍കല്‍ എന്നീ കേസുകളിലാണ് സക്കീര്‍ നായിക്കിനെതിരേ ഇപ്പോള്‍ എന്‍ഐഎ അന്വേഷണം നടക്കുന്നത്. സക്കീറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് ഇന്ത്യയില്‍ നിന്നു രക്ഷപ്പെട്ട സക്കീര്‍ നായിക്കിനെതിരേ മറ്റുകേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. സക്കീര്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha

























