കുട്ടിക്കടത്ത് കേസ്; ബിജെപി എംപി രൂപ ഗാംഗുലിയെ ചോദ്യം ചെയ്തു

ജയ്പാല്‍ഗുരി കുട്ടിക്കടത്ത് കേസില്‍ ബിജെപി രാജ്യസഭാ എംപി രൂപ ഗാംഗുലിയെ പശ്ചിമ ബംഗാള്‍ സിഐഡി ചോദ്യം ചെയ്തു. എംപിയുടെ തെക്കന്‍ കൊല്‍ക്കത്തയിലുള്ള വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.
മുമ്പ് അറസ്റ്റ് ചെയ്ത ബിജെപി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണത്തിന്മേലായിരുന്നു ചോദ്യം ചെയ്യലെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജൂഹി ചൗധരിയുമായുള്ള ബന്ധത്തെക്കുറിച്ച് അവരെ ഇനിയും ചോദ്യം ചെയ്യും. ഞങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കിട്ടാനുണ്ട്.
സിഐഡി ഉദ്യോഗസ്ഥന്‍
ഈ വര്‍ഷം ആദ്യത്തോടെയാണ് സിഐഡി കുട്ടിക്കടത്ത് കണ്ടെത്തിയത്. ചോരക്കുഞ്ഞുങ്ങളെയും കുട്ടികളെയും ദത്തെടുക്കലിന്റെ പേരില്‍ വിദേശികളടക്കമുള്ളവര്‍ക്ക് വില്‍ക്കുകയാണെന്നായിരുന്നു കണ്ടെത്തല്‍. ദത്തെടുക്കല്‍ രേഖകളില്‍ സംശയാസ്പദമായ പലതും കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗീയയെയും ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡാര്‍ജലിങ്ങിലുള്ള ഒരു ശിശുസംരക്ഷണ കേന്ദ്രത്തിന്റെ മേധാവിയെയും ശിശുക്ഷേമവകുപ്പ് കമ്മിറ്റിയംഗത്തെയും ഉള്‍പെടെ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























