കാബേജ് കറി കഴിച്ച അമ്മയും മകളും ആശുപത്രിയില്‍

അബദ്ധത്തില്‍ കാബേജിനൊപ്പം പാമ്പിന്റെ കുഞ്ഞിനെയും കറിവെച്ച് കഴിച്ച അമ്മക്കും മകള്‍ക്കും ഭക്ഷ്യ വിഷബാധ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ അഫ്‌സാന്‍ ഇമാമിനും മകള്‍ ആംനക്കുമാണ് വിഷബാധയേറ്റത്. അത്താഴത്തിന് കാബേജ് കറി കൂട്ടി ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടെന്ന് എന്തോ കടിക്കുകയും തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാബേജ് കറി പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ കഷണം കറിയില്‍ കണ്ടതെന്ന് അഫ്‌സാന്‍ പറഞ്ഞു. ഇരുവരെയും ആന്തരികാവയവങ്ങള്‍ക്ക് കേടുപാട് സംഭവിച്ചോ എന്നറിയാന്‍ വിവിധ പരിശോധനകള്‍ നടത്തിവരികയാണെന്ന് ഡോ.ധര്‍മ്മേന്ദ്ര ജാന്‍വര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























