ഇനി ആരും റയില്‍വേയെ കുറ്റം പറയേണ്ട; ആക്ഷേപം ഒഴിവാക്കാന്‍ റയില്‍വേ അധികൃതര്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ റെയില്‍വേയെ ഇനി ആരും കുറ്റം പറയാന്‍ നില്‍ക്കണ്ട. എ.സി. കോച്ചുകളില്‍ വൃത്തിഹീനമായ ബ്‌ളാങ്കറ്റുകള്‍ വിതരണം ചെയ്യുന്നെന്ന ആക്ഷേപം ഒഴിവാക്കാന്‍ ബ്‌ളാങ്കറ്റ് വിതരണം നിര്‍ത്താന്‍ ഒരുങ്ങുകയാണ് റെയില്‍വേ അധികൃതര്‍.
എ.സി. കോച്ചുകളിലെ താപനില 24 ഡിഗ്രിയാക്കി ക്രമീകരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് റെയില്‍വേയുടെ നീക്കം. നിലവില്‍ 19 ഡിഗ്രിയാണ് എ.സി. കോച്ചുകളിലെ താപനില. 24 ഡിഗ്രിയിലേക്ക് താപനില ഉയര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ബ്‌ളാങ്കറ്റുകള്‍ ആവശ്യം വരില്ലെന്ന നിഗമനത്തിലാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും റെയില്‍വേ സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചില ട്രെയിനുകളിലെ എ.സി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതെന്നാണ് സൂചന.
റെയില്‍വേ നിയമം അനുസരിച്ച് രണ്ടു മാസത്തിലൊരിക്കല്‍ ബ്ലാങ്കറ്റുകള്‍ അലക്കേണ്ടതാണ് എന്നാല്‍ പലപ്പോഴും ഇത് നടപ്പാക്കാറില്ല. ഇതിനെതിരെ വ്യാപക പരാതികളാണ് റെയില്‍വേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, ബ്ലാങ്കറ്റുകള്‍ ഒഴിവാക്കുന്നതോടെ വലിയൊരു ബാധ്യതയില്‍ നിന്നാണ് റെയില്‍വേ മുക്തമാകുന്നത്. 55 രൂപ ചിലവ് കണക്കാക്കുന്ന ബ്ലാങ്കറ്റുകള്‍ നിലവില്‍ 22 രൂപയ്ക്കാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























