സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ടഹാബ് മേഖലയിലാണ് സൈന്യവും തീവ്രാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് പുല്‍വാമയിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 44 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി തിരച്ചില്‍ നടത്തവെയാണ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.'
https://www.facebook.com/Malayalivartha

























