ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് എകെജി ഭവന് കനത്ത സുരക്ഷ

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ, സിപിഎം ആസ്ഥാനമായ എകെജി ഭവന് സുരക്ഷ വര്‍ധിപ്പിച്ചു. സിആര്‍പിഎഫ് ജവാന്മാരെയും ഡല്‍ഹി പോലീസിനെയും എകെജി ഭവന്റെ മുന്നില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച രാത്രിയാണ് ആര്‍എസ്എസ് ശാഖാ കാര്യവാഹക് ആയിരുന്ന തിരുവനന്തപുരം കല്ലമ്പള്ളി വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ സുദര്‍ശനന്റെ മകന്‍ രാജേഷ് (34) കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ബിജെപി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് സുരക്ഷ മുന്‍നിര്‍ത്തി രാജ്യതലസ്ഥാനത്തെ സിപിഎം ആസ്ഥാനത്തിന് സുരക്ഷ വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha

























