എസി കോച്ചുകളിൽ ഡിസൈനര്‍ ബ്ലാങ്കറ്റുകളിറക്കി ഇന്ത്യന്‍ റെയില്‍വേ

ട്രെയിനുകളിലെ എസി കോച്ചുകള്‍ ഡിസൈനര്‍ ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. വൃത്തിഹീനമായ ബ്ലാങ്കറ്റുകള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണമുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് ഈ നടപടി. നിശ്ചിത ഇടവേളകളില്‍ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ ബ്ലാങ്കറ്റുകള്‍ ഘട്ടംഘട്ടമായി വ്യാപകമാക്കാനാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം.
പുതപ്പുകള്‍ അടുത്ത ഉപയോഗത്തിനു നല്‍കുന്നതിനു മുമ്പായി ദിവസേന വൃത്തിയാക്കാനാണ് തീരുമാനം. ഭാരം കുറഞ്ഞതും കമ്പളി കുറഞ്ഞതുമായ ബ്ലാങ്കറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനറെ റെയില്‍വേ സമീപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ സെന്‍ട്രല്‍ റെയില്‍വേ സോണില്‍ കഴുകി ഉപയോഗിക്കാവുന്ന ബ്ലാങ്കറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്.
എല്ലാ യാത്രകളിലും വൃത്തിയുള്ള ബ്ലാങ്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























