മരണ കെണിയൊരുക്കി ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിം; മുംബൈയില്‍ പതിനാലുകാരന്‍ ജിവനൊടുക്കി

മുംബൈ അന്ധേരിയിലെ ഷേര്‍ഇപഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് പതിനാലുകാരന്‍ ചാടി മരിച്ചു. ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വാധീനമാണ് കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന.
മരിച്ച വിദ്യാര്‍ഥി സുഹൃത്തുക്കളുമായി സമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ ചാറ്റുകളില്‍ നിന്നാണ് ആത്മഹത്യ ചെയ്യാന്‍ കാരണം ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിമാണ് എന്ന് സൂചന ലഭിച്ചത്.
റഷ്യയില്‍ നിന്ന പ്രചരിച്ച ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കുട്ടികളെ അപകടകരമായ വിധത്തില്‍ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ വാദമുയര്‍ന്നിരുന്നു. സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക, ഒറ്റയ്ക്ക പ്രേതസിനിമകള്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും ഗെയിം ആവശ്യപ്പെടും. ഇരുന്നൂറിലധികം കുട്ടികളാണ് ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്തത്.



https://www.facebook.com/Malayalivartha
























